ചെന്നൈ: റോഡപകടങ്ങളില്‍ മരണപ്പെടുന്നവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം ഹെല്‍മറ്റ് ധരിക്കാത്തതിന്റെ പേരില്‍ മാത്രം നിഷേധിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി. തലയ്ക്ക് മാത്രമല്ലാതെ ശരീരത്തിലെ ഒന്നിലധികം അവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്. 2010ല്‍ ഈറോഡില്‍ മരിച്ച ഇരുപത്തൊന്നുകാരന്റെ കുടുംബത്തിന് ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരത്തുക വെട്ടിക്കുറച്ച കേസ് പരിഗണിക്കവെയായിരുന്നു പരാമര്‍ശം. ഇരുചക്രവാഹനമോടിക്കുമ്പോൾ അപകടമരണമുണ്ടാകുന്നത് ഹെൽമറ്റ് ധരിക്കാത്തതിന്റെ പേരിൽ മാത്രമാണെന്ന് കണക്കാക്കാനാവില്ലെന്നാണ് ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേഷ് പറഞ്ഞത്.