കണ്ണൂര്‍ : പയ്യന്നൂരില്‍ നാടന്‍ ബോംബു പൊട്ടി നായ ചത്തു. വന്‍ സ്ഫോടന ശബ്ദത്തോടെയാണ് ബോംബ് പൊട്ടിയതെന്നാണ് സ്ഥലത്തുള്ളവര്‍ പറയുന്നത്. പ്രാദേശിക ആര്‍എസ്എസ് നേതാവ് അലക്കാട് ബിജുവിന്റെ വീടിനടുത്തുള്ള റോഡില്‍ വൈകീട്ട് 3.45 ഓടെയാണ് സംഭവം.
ഇതിന് മുമ്പും ബിജുവിന്റെ വീട്ടിലും സമീപത്തും നിരവധി തവണ ബോംബു സ്ഫോടനം നടന്നിരുന്നു. സംഭവത്തില്‍ ബിജുവിന് ഉള്‍പ്പെടെ പരിക്കേല്‍ക്കുകയും ചെയ്തു. പയ്യന്നൂര്‍ ഡിവൈഎസ്പി കെ ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തില്‍ പ്രതിഷേധിച്ച് സ്ഥലത്ത് സിപിഎം പ്രകടനവും പ്രതിഷേധയോഗവും നടത്തി.
സ്ഫോടനം ഉണ്ടായ ഉടന്‍ പെരിങ്ങോം പൊലീസ് സ്ഥലത്തെത്തി. പൊലീസ് എത്തുന്നതിന് മുമ്പ് നായയെ മറവു ചെയ്തിരുന്നു. രാത്രിയിലും പൊലീസ് സ്ഥലത്ത് ക്യാമ്പുചെയ്യുന്നുണ്ട്.