തിരുവനന്തപുരം: കേന്ദ്ര അവഗണനയ്ക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന സമരത്തിന് പിന്തുണ അറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്. കറുത്ത വസ്ത്രം ധരിച്ച് ഡിഎംകെയും സമരത്തില്‍ പങ്കു ചേരുമെന്ന് കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് സ്റ്റാലിന് കത്തയച്ചു.
സംസ്ഥാനങ്ങളുടെ അവകാശം നേടിയെടുക്കും വരെ വിശ്രമം ഉണ്ടാകില്ല. താനും പിണറായിയും മമതയും സംസാരിക്കുന്നത് ഒരേ ഭാഷയാണെന്നും സ്റ്റാലിന് വ്യക്തമാക്കി. കഴിഞ്ഞ ദിവസം വ്യവസായ മന്ത്രി പി.രാജീവ് ചെന്നൈയില്‍ നേരിട്ടെത്തിയാണ് സ്റ്റാലിന് മുഖ്യമന്ത്രിയുടെ ക്ഷണക്കത്ത് കൈമാറിയത്. പിണറായി വിജയനുള്ള മറുപടിക്കത്തിലാണ് സ്റ്റാലിന് പിന്തുണ വാഗ്ദാനം ചെയ്തത്. തമിഴ്നാടിനോടുള്ള കേന്ദ്ര അവഗണനയില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിക്കാന്‍ ഡിഎംകെ നേരത്തേ തീരുമാനിച്ചിരുന്നു. കേരള സര്‍ക്കാരിന്റെ സമരം നടക്കുന്ന ബുധനാഴ്ച തന്നെയാണ് ഈ സമരവും സംഘടിപ്പിക്കുക.