കൊച്ചി : രണ്ടുവര്‍ഷം മുമ്പ് കൊച്ചിയില്‍ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ഗോവയിലെ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. ജെഫ് എന്ന യുവാവിന്റെ മൃതദേഹമാണ് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരുന്നത്.
ഡിഎന്‍എ പരിശോധനയിലൂടെയാണ് മൃതദേഹം ജെഫിന്റേതെന്ന് തിരിച്ചറിഞ്ഞത്. ജെഫിനെ സുഹൃത്തുക്കള്‍ ഗോവയില്‍ വെച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഈ കേസില്‍ ജെഫിന്റെ സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മൃതദേഹം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എറണാകുളം സൗത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞത്.