തിരുവനന്തപുരം : സംവിധായകൻ വർക്കല ജയകുമാർ(61) അന്തരിച്ചു. വർക്കല താലൂക്ക് ആശുപത്രിയ്ക്ക് സമീപം വിജയവിലാസത്തിലായിരുന്നു താമസം.
വാനരസേന എന്ന സിനിമയുടെ സംവിധായകനും മാനത്തെ കൊട്ടാരം, പ്രിയപ്പെട്ട കുക്കു തുടങ്ങിയ ചിത്രങ്ങളുടെ സഹസംവിധായകനുമായിരുന്നു. 1996ലാണ് വർക്കല ജയകുമാറിന്റെ ആദ്യചിത്രം റിലീസ് ചെയ്തത്. ജയൻ വർക്കല എന്നാണ് ചിത്രത്തിൽ പേര് നൽകിയിരുന്നത്. ഫാക്സ് പ്രൊഡക്ഷന്റെ ബാനറിലൊരുങ്ങിയ ചിത്രത്തിൽ നടി അഞ്ജു അരവിന്ദും സുധീഷുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജയപ്രിയ ടെലിവിഷൻ പരിപാടികളായിരുന്ന കോടീശ്വരൻ, സ്വർണമഴ തുടങ്ങിയ ഷോകളുടെ സഹസംവിധായകനുമായിരുന്നു.