പത്തനംതിട്ട : ശബരിമല സന്നിധാനത്തെ മാളികപ്പുറത്തേക്കുള്ള ഫ്ലൈ ഓവറിൽ നിന്നു ഭക്തൻ താഴേക്ക് വീണു. കർണാടക സ്വദേശിയായ കുമാരസ്വാമിയാണ് താഴേക്ക് വീണത്. പൊലീസെത്തി ഇയാളെ സന്നിധാനത്തെ ആശുപത്രിയിലേക്ക് മാറ്റി. വീഴ്ചയിൽ പരിക്കേറ്റെങ്കിലും സാരമുള്ളതല്ലെന്നാണ് വിവരം.
കുമാർ എന്നാണ് ഇയാളുടെ പക്കൽ നിന്നു കണ്ടെടുത്ത തിരിച്ചറിയിൽ രേഖയിലുള്ള പേര്. കൈക്കും കാലിനുമാണ് വീഴ്ചയിൽ പരിക്കേറ്റത്. വീണ ശേഷം പരസ്പര വിരുദ്ധമായി സംസാരിച്ചിരുന്നുവെന്നും മാനസിക വെല്ലുവിളി നേരിടുന്നുണ്ടോ എന്നും പരിശോധിക്കുമെന്നു ശബരിമല എഡിഎം അരുൺ എസ് നായർ വ്യക്തമാക്കി. ഇയാൾ രണ്ട് ദിവസമായി സന്നിധാനത്തുണ്ടെന്നു പൊലീസ് പറയുന്നു.