തൃശൂർ: സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് (95) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തൃശൂരിലെ വസതിയിലായിരുന്നു അന്ത്യം.ബ്രാഹ്മണ സമുദായത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച ദേവകി നിലയങ്ങോട് സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെ സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിച്ച ശക്തമായ സ്ത്രീശബ്ദമായിരുന്നു.
1948-ൽ ലക്കിടി ചെറാമംഗലത്ത് മനക്കൽ അന്തർജനങ്ങളൂടെ കൂട്ടായ്മയിൽ നിന്നും പിറന്ന “തൊഴിൽകേന്ദ്രത്തിലേക്ക്” എന്ന നാടകത്തിന്റെ ചുക്കാൻ പിടിച്ചത് ദേവകി നിലയങ്ങോട് ആയിരുന്നു. വാതിൽപ്പുറപ്പാട്, കാലപ്പകർച്ചകൾ, കാട്ടിലും നാട്ടിലും, നഷ്ടബോധമില്ലാത്ത ഒരു അന്തർജനത്തിന്റെ ആത്മകഥ തുടങ്ങിയ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.