കോട്ടയം : വൈക്കത്ത് കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ. ഉല്ലല ആലത്തൂർ സ്വദേശി ടി.കെ സുഭാഷ്കുമാറാണ് വിജിലൻസ് പിടിയിലായത്. ഭൂമി പോക്കുവരവിനായി പ്രവാസിയിയിൽ നിന്ന് 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റിലായത്. ബാങ്ക് എടിമ്മിൽ പണം കൈമാറുന്നതിനിടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.