പാലക്കാട്: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാംദിവസവും ഡെങ്കിപ്പനി മരണം. ആയില്യക്കുന്ന് നാലുപറമ്പില്‍ നീലി (71) ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിയിലിരിക്കെയാണ് മരണം.തിങ്കളാഴ്ച രാത്രി 11നാണ് നീലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ നാലോടെ മരണം സംഭവിക്കുകയായിരുന്നു. അസുഖം വൃക്കയേയും കരളിനെയും ബാധിച്ചെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ നല്കുന്ന വിവരം. തിങ്കളാഴ്ച ഡെങ്കിപ്പനി മൂലം ദേശമംഗലം സ്വദേശിനി വട്ടപ്പറമ്പ് വീട്ടില്‍ അമ്മാളുക്കുട്ടി(53) മരിച്ചിരുന്നു. ഇവരും തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.