ന്യൂഡൽഹി : ഡൽഹി മദ്യനയക്കേസിൽ ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഒക്ടോബർ നാലിലേക്കു മാറ്റി സുപ്രീംകോടതി.
കേസ് വാദിക്കാൻ രണ്ടോ മൂന്നോ മണിക്കൂർ സമയം വേണമെന്ന് സിസോദിയയ്ക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്വി അറിയിച്ചതിനെത്തുടർന്നാണ് ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, എസ്.വി.എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് കേസ് മാറ്റിവച്ചത്.
സിബിഐ, ഇഡി കേസുകളിൽ ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെതിരേ സിസോദിയ നൽകിയ ഹർജികളിലാണ് കോടതി വാദം കേൾക്കുന്നത്.