ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ബി ആർ എസ് നേതാവ് കെ കവിതയുടെ ജാമ്യാപേക്ഷയിൽ ഡൽഹി ഹൈക്കോടതി ഇഡിക്ക് നോട്ടീസ് അയച്ചു. മെയ് 24ന് കേസിൽ വിശദമായ വാദം കേൾക്കും. ജസ്റ്റിസ് സ്വർണകാന്തശർമയാണ് ഇഡിയോട് റിപ്പോർട്ട് തേടിയത്. ജാമ്യാപേക്ഷ തള്ളിയ റോസ് അവന്യൂ കോടതി ഉത്തരവിനെതിരെയാണ് കവിത ഹൈക്കോടതിയെ സമീപിച്ചത്.