ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സമൻസയച്ച് കോടതി. മാർച്ച് 16ന് ഹാജരാകണമെന്ന് കാണിച്ചാണ് റോസ് അവന്യൂ കോടതി സമൻസയച്ചത്. മദ്യനയ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കെജ്രിവാളിന് നിരവധി സമൻസ് അയച്ചിരുന്നുവെങ്കിലും ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ഇതു കാണിച്ച് ഇഡി നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. ഇഡി സമൻസുകൾ നിയമവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമാണെന്നാണ് കെജ്രിവാളിന്റെ ആരോപണം. ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ട് 8 സമൻസുകളാണ് ഇഡി കെജ്രിവാളിന് നൽകിയത്.