ഡൽഹി : ഡൽഹിയിലെ വായു മലിനീകരണം അതീവ രൂക്ഷം. ദീപാവലി ആഘോഷങ്ങൾ ആരംഭിച്ചതോടെ വായുഗുണ നിലവാര നിരക്ക് വീണ്ടും 300 നു മുകളിൽ എത്തി. അടുത്ത രണ്ട് ദിവസങ്ങളിൽ മലിനീകരണം കൂടുതൽ കടുക്കും എന്നാണ് മുന്നറിയിപ്പ്.
അതേസമയം ഡൽഹിയിലെ വായു മലിനീകരണത്തിന്റെ പ്രധാനകാരണം അയൽ സംസ്ഥാനങ്ങളിലെ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് അല്ലെന്ന് സെന്റർ ഫോർ സയൻസ് ആൻഡ് എൻവിയോൺമെന്റ് വ്യക്തമാക്കി. മലിനീകരണത്തിന്റെ 95 ശതമാനവും വാഹനങ്ങളിൽ നിന്നുള്ള പുകയിൽ നിന്ന് ആണെന്നാണ് റിപ്പോർട്ട്. 4.44% മാത്രമാണ് കാർഷിക അവശിഷ്ടങ്ങളിൽ നിന്നും ഉള്ളതെന്നും റിപ്പോർട്ടിലുണ്ട്.