തൃശൂർ : ഭാവ ഗായകൻ ജയചന്ദ്രന്റെ വിയോഗ വാർത്ത കേട്ടപ്പോൾ വളരയേറെ ദുഃഖം തോന്നിയതായി ഗായിക കെഎസ് ചിത്ര. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അവർ ആദരാഞ്ജലി നേർന്നത്.
കെഎസ് ചിത്രയുടെ ഫെയ്സ്ബുക്ക് കുറിപ്പ് :-
‘ജയേട്ടന്റെ പെട്ടെന്നുള്ള വിയോഗ വാർത്ത കേട്ടപ്പോൾ എനിക്ക് വളരെ ദുഃഖം തോന്നി. അദ്ദേഹത്തിനൊപ്പമാണ് ഞാൻ സ്റ്റേജ് ഷോയിൽ ആദ്യമായി പാടി തുടങ്ങിയത്. അദ്ദേഹം എന്റെ വീട്ടിൽ വരാറുണ്ട്. അദ്ദേഹത്തിനൊപ്പം ധാരാളം സമയം ചെലവിടാൻ സാധിച്ചതു ഭാഗ്യമായി കരുതുന്നു.’
‘തൃശൂരിൽ വന്നപ്പോൾ വയ്യാതിരിക്കുന്ന അദ്ദേഹത്തെ 3 തവണ കാണാൻ ശ്രമിച്ചു. എന്നാൽ സന്ദർശകരെ അനുവദിക്കാത്തതിനാൽ അതിനു അവസരം ലഭിച്ചില്ല. അതിൽ സങ്കടമുണ്ട്.’
’ഗുരുവായൂരപ്പ ഭക്തൻ എന്ന നിലയിൽ വൈകുണ്ഠ ഏകാദശിക്ക് തൊട്ടുമുൻപ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു. അനുഗ്രഹീതമായ ആത്മാവ്. അദ്ദേഹത്തിനു ആത്മശാന്തി നേരുന്നു. കുടുംബാംഗങ്ങളോടു ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. സദ്ഗതി.’