ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് 20ആം സ്വർണം. സ്ക്വാഷ് മിക്സഡ് ഡബിൾസിൽ ദീപിക പള്ളിക്കൽ – ഹരീന്ദർ പാൽ സന്ധു സഖ്യമാണ് സ്വർണം നേടിയത്. മലേഷ്യൻ സഖ്യത്തെ 2-0നു വീഴ്ത്തിയാണ് ഇന്ത്യൻ ജോഡിയുടെ കിരീടനേട്ടം.പന്ത്രണ്ടാം ദിനത്തില്‍ ഇന്ത്യ നേടുന്ന രണ്ടാമത്തെ സ്വര്‍ണമാണിത്.
രാവിലെ അമ്പെയ്ത്ത് വനിതാവിഭാഗത്തിലും ഇന്ത്യ സ്വര്‍ണം നേടിയിരുന്നു.ചൈനയെ തോല്‍പ്പിച്ചാണ് അമ്പെയ്ത്തില്‍ സ്വര്‍ണനേട്ടം. ജ്യോതി സുരേഖ വെന്നം, അതിഥി ഗോപിചന്ദ്, പര്‍നീത് കൗര്‍ എന്നിവരടങ്ങിയ ടീമാണ് ചൈനയെ തോല്‍പ്പിച്ചത്. (230229).