കൊച്ചി : ടാങ്ക് ശീതളപാനീയ മിശ്രിതത്തില്‍നിന്ന് ചത്ത പല്ലിയെ കിട്ടിയതായി പരാതി. ഏപ്രിൽ 10നാണ് പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി തൃക്കാക്കര കരിമക്കാട് സ്വദേശി പുതുപറമ്പില്‍ പി എ ബഷീര്‍ മിശ്രിതം വാങ്ങിയത്. ഈ മിശ്രിതം ഉപയോഗിച്ച് തയ്യാറാക്കിയ പാനീയം അതിഥികള്‍ക്ക് കുടിക്കാന്‍ നല്‍കിയിരുന്നു. ഇതു കുടിച്ച കുട്ടികളെ അസുഖബാധിതരായി ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നു. തുടർന്ന് പാനീയ മിശ്രിതത്തിന്റെ പാക്കറ്റ് പൊട്ടിച്ച് പരിശോധിച്ചപ്പോഴാണ് അതിൽനിന്ന് ചത്ത പല്ലിയെ ബഷീറിന് ലഭിച്ചത്. മിശ്രിതം വാങ്ങിയ കടയിലും നിർമിതാക്കളായ മൊണ്ടേലെസ് ഇന്ത്യ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലും ബഷീർ പരാതി നൽകിയെങ്കിലും നടപടി ഉണ്ടാകാത്തതിനെത്തുടർന്നാണ് സേഫ്റ്റി ഓഫീസർക്ക് പരാതി നൽകിയത്.