കൊച്ചി: വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹൻ സീനുലാൽ രചനയും സംവിധാനവും ചെയ്യുന്ന “ഡാൻസ് പാർട്ടി” ഡിസംബർ 1ന് തിയേറ്ററുകളിലെത്തും.
ശ്രദ്ധ ഗോകുൽ, പ്രയാഗ മാർട്ടിൻ, പ്രീതിരാജേന്ദ്രൻ എന്നിവർ നായികമാരാകുന്ന ചിത്രത്തിൽ ജൂഡ് ആന്റണി, സാജു നവോദയ, ഫുക്രു,ബിനു തൃക്കാക്കര,മെക്കാർട്ടിൻ,അഭിലാഷ് പട്ടാളം, നാരായണൻകുട്ടി,ലെന, ജോളി ചിറയത്ത്, അമര എസ് പല്ലവി,സംജാദ് ബ്രൈറ്റ്, ഫൈസൽ, ഷിനിൽ, ഗോപാൽജി, ജാനകി ദേവി, ജിനി, സുശീൽ,ബിന്ദു,ഫ്രെഡ്ഡി, അഡ്വ. വിജയകുമാർ, ഗോപാലകൃഷ്ണൻ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ നിർമ്മിക്കുന്നു. ഛായാഗ്രഹണം ബിനു കുര്യൻ നിർവഹിക്കുന്നു. സന്തോഷ് വർമ്മ, നിഖിൽ എസ് മറ്റത്തിൽ, മല്ലു റാപ്പർ ഫെജോ എന്നിവരുടെ വരികൾക്ക് രാഹുൽ രാജ്,ബിജിബാൽ, വി3കെ എന്നിവർ സംഗീതം പകരുന്നു.