തിരുവനന്തപുരം: പ്രമുഖ സാമ്പത്തിക വിദഗ്ധനും ദളിത് ചിന്തകനുമായ ഡോ. എം കുഞ്ഞാമനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 27 വര്‍ഷം കേരള സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്ര അധ്യാപകനായിരുന്നു എം കുഞ്ഞാമന്.
മരണകാരമെന്തെന്ന് വ്യക്തമല്ല. അടുക്കളയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചെമ്പഴന്തി റോഡില്‍ വെഞ്ചാവൂര് എന്ന സ്ഥലത്താണ് താമസിച്ചിരുന്നത്. സുഹൃത്തുക്കളും നാട്ടുകാരും വിവരം അറിയിച്ചതിനെ തുടര്‍ന്ന് ശ്രീകാര്യം പൊലീസ് സ്ഥലത്തെത്തി. പാലക്കാട് ജില്ലയില്‍ പട്ടാമ്പിക്കടുത്ത് വാടാനം കുറിശിയാണ് സ്വദേശം. കേരള സാഹിത്യ അക്കാദമിയുടെ മികച്ച ആത്മകഥയ്ക്കുള്ള അവാർഡ് നിരസിച്ചിരുന്നു. കഴിഞ്ഞ വർഷമാണ് അവാർഡ് നിരസിച്ചത്. എതിര് എന്ന ആത്മകഥയ്ക്ക് ആയിരിന്നു അവാർഡ്. മലയാളത്തിലെ ദലിത് ജീവിതത്തിന്റെ ഉള്ളുപൊള്ളിക്കുന്ന അനുഭവമാണ് ‘എതിര്’ എന്ന് ആത്മകഥയിലൂടെ മലയാളികളോട് അദ്ദേഹം പറഞ്ഞത്.