തിരുവനന്തപുരം : ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക എന്നു നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാരിനോട് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍. 2021 മുതലുള്ള കുടിശ്ശിക എന്ന് നല്‍കുമെന്ന് രേഖാമൂലം അറിയിക്കാനും ട്രൈബ്യൂണല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഡിസംബര്‍ 11 നകം ഇക്കാര്യം അറിയിക്കണം. അല്ലെങ്കില്‍ ഹര്‍ജിയില്‍ സ്വന്തം നിലയില്‍ ഉത്തരവിടുമെന്നും ട്രൈബ്യൂണല്‍ അറിയിച്ചു. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയോ നിയന്ത്രണങ്ങളോ ഇക്കാര്യത്തില്‍ ബാധകമല്ലെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി. കേരള എന്‍ജിഒ അസോസിയേഷന് നല്കിയ ഹര്‍ജിയിലാണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ജീവനക്കാരുടെ 2021 മുതലുള്ള ക്ഷാമബത്ത കുടിശ്ശിക സര്‍ക്കാര്‍ കൊടുത്തിട്ടില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.