


ഗോദ്ര: ബിൽക്കിസ് ബാനു കേസിലെ പതിനൊന്ന് പ്രതികൾ ഗോദ്ര സബ് ജയിലിൽ കീഴടങ്ങി. പ്രതികൾക്ക് കീഴടങ്ങാനായി സുപ്രീംകോടതി നൽകിയ സമയപരിധി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെയാണ് ഞായറാഴ്ച രാത്രി 11.45 ഓടെ പ്രതികൾ കീഴടങ്ങിയത്.2002-ലെ ഗുജറാത്ത് കലാപത്തിനിടെ ഗര്‍ഭിണിയായിരുന്ന ബില്‍ക്കിസിനെ പീഡനത്തിനിരയാക്കി മൂന്നരവയസുള്ള മകന് ഉള്‍പ്പെടെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയെന്നാണ് കേസ്.
കീഴടങ്ങാൻ കൂടുതല്‍ സമയം ആവശ്യപ്പെട്ട് പ്രതികൾ വെള്ളിയാഴ്ച സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഞായറാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് പറഞ്ഞ് കോടതി പ്രതികളുടെ ഹര്‍ജികള്‍ തള്ളിയിരുന്നു. കുറ്റവാളികള്‍ക്ക് ശിക്ഷയിൽ ഇളവ് നല്കിയ ഗുജറാത്ത് സര്‍ക്കാരിന്റെ ഉത്തരവ് ചോദ്യം ചെയ്ത് ബിൽക്കിസ് ബാനു സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് കേസിൽ നിർണായക വഴിത്തിരിവായത്. ശിക്ഷാ ഇളവ് നല്കാന് ഗുജറാത്ത് സര്‍ക്കാരിന് അധികാരമില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.