ബംഗളൂരു : ടോള്‍ ഗേറ്റ് ജീവനക്കാരനെ കാര്‍ യാത്രികര്‍ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ബംഗളൂരു സ്വദേശിയായ പവന് കുമാര്‍ നായിക് ആണ് കൊല്ലപ്പെട്ടത്.ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം.
ബംഗളൂരൂ-മൈസൂരൂ എക്സ്പ്രസ് വേയിലെ ടോള്‍ ഗേറ്റ് ജീവനക്കാരനെ ഒരു സംഘം കാര്‍ യാത്രികര്‍ ആക്രമിക്കുകയായിരുന്നു. ടോള്‍ ഗേറ്റിലൂടെ വാഹനം കടത്തിവിടുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാരും കാര്‍ യാത്രികരും തമ്മില്‍ രാത്രി ഒന്‍പതരയോടെ തര്‍ക്കമുണ്ടായി.
ഇതിന് പിന്നാലെ ടോള്‍ ഗേറ്റ് കടന്നുപോയ കാര്‍ യാത്രക്കാര്‍ പവന് ഡ്യൂട്ടി കഴിഞ്ഞ് വരുന്നത് വരെ കാത്തിരുന്നശേഷം ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.