കൊച്ചി : മോണ്സൻ മാവുങ്കല്‍ പുരാവസ്തു തട്ടിപ്പ് കേസില്‍ ഐജി ജി ലക്ഷ്്മണിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ ക്രൈംബ്രാഞ്ച്. രണ്ട് തവണ ഐ ജിക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. എന്നിട്ടും ഹാജരാകാത്ത സാഹചര്യത്തിലാണ് ജാമ്യം റ്്ദ്ദാക്കാനുള്ള നീക്കം ക്രൈംബ്രാഞ്ച് നടത്തുന്നത്. ഇദ്ദേഹം മുന്‍കൂര്‍ ജാമ്യ വ്യവസ്ഥകള്‍ പാലിക്കുന്നില്ലന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും
ചോദ്യം ചെയ്യലനിന് ഹാജരാകണമെന്ന് ഇന്നലെ ഇഡി ഐജി ലക്ഷ്മണിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തെയ്യാറല്ലന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. കെ സുധാകരന് മുന്‍ ഡി ഐ ജി എസ് സുരേന്ദ്രന് എന്നിവരോടും ഹാജരാകാന്‍ ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. കെ സുധാകരനെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായാണ് ഐ ജി ലക്ഷ്മണയോട് ഹാജരാകാന്‍ ഇ ഡി ആവശ്യപ്പെട്ടത്. കെ പി സി സി അധ്യക്ഷവെയും ഐ ജി ലക്ഷ്മണ, ഡി ഐ ജി സുരേന്ദ്രന് എ്ന്നിവരെയും തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തിരുന്നു