തിരുവനന്തപുരം: പോക്സോ കേസില്‍ കെ.സുധാകരനെതിരായ വിവാദ പ്രസ്താവനയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് ക്രൈംബ്രാഞ്ചിന്റെ ക്ലീന്‍ ചിറ്റ്. ഗോവിന്ദന്റെ പ്രസ്താവന കലാപാഹ്വാനമല്ലെന്ന് ക്രൈംബ്രാഞ്ച്.പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് എസ്പി സാബു മാത്യു ഡിജിപിക്ക് കൈമാറി. പൊതുപ്രവര്‍ത്തകനായ പായിച്ചിറ നവാസായിരുന്നു പരാതി നല്‍കിയത്.
അതേസമയം, കെ.സുധാകരന് നല്കിയ മാനനഷ്ടക്കേസ് എറണാകുളം സിജെഎം കോടതി ബുധനാഴ്ച പരിഗണിക്കും. എം.വി ഗോവിന്ദന്, പി.പി.ദിവ്യ, ദേശാഭിമാനി എന്നിവര്‍ക്കെതിരെയാണ് സുധാകരന് മാനനഷ്ടക്കേസ് നല്‍കിയത്. പരാതി പരിശോധിച്ചശേഷം ഫയലില്‍ സ്വീകരിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ കോടതി തീരുമാനമെടുക്കും.
മോന്സണ് മാവുങ്കല്‍ തന്നെ പീഡിപ്പിക്കുമ്പോള്‍ കെ. സുധാകരന് അവിടെയുണ്ടായിരുന്നുവെന്നും പീഡനവിവരം അറിഞ്ഞിട്ടും സുധാകരന് ഇടപെട്ടില്ലെന്നും അതിജീവിതയുടെ മൊഴിയിലുണ്ടെന്ന് ഗോവിന്ദന് പറഞ്ഞിരുന്നു. ദേശാഭിമാനി ദിനപത്രത്തെ ഉദ്ധരിച്ചുകൊണ്ടായിരുന്നു ആരോപണം. ഇതിനെതിരെയാണ് സുധാകരന് മാനനഷ്ടക്കേസ് നല്‍കിയത്.