തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിനെതിരായ അന്വേഷണത്തില്‍ ഇഡിയെ തടയാന്‍ പുതിയ നീക്കവുമായി ക്രൈംബ്രാഞ്ച്. കേസിന്റെ ഭാഗമായി ഇഡി പിടിച്ചെടുത്ത രേഖകള്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പ്രത്യേക കോടതിയില്‍ അപേക്ഷ നല്കി.തൃശൂരിലെ ക്രൈംബ്രാഞ്ച് യൂണിറ്റാണ് ഇതുമായി ബന്ധപ്പെട്ടുള്ള എല്ലാ രേഖകളും തങ്ങള്‍ക്ക് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
നേരത്തേ ഇതേ ആവശ്യവുമായി ക്രൈംബ്രാഞ്ച് ഇഡിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇത് സാധ്യമല്ലെന്ന് ഇഡി അറിയിച്ചതോടെ ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കുകയായിരുന്നു.അതേസമയം കേസന്വേഷണത്തെ പൂര്‍ണമായും തടസപ്പെടുന്ന നീക്കമാണ് ക്രൈംബ്രാഞ്ചിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് ഇഡി വ്യക്തമാക്കി. തങ്ങളുടെ അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന് ഇഡി കോടതിയിലെ അറിയിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി ഒരു ഏജന്‍സി പിടിച്ചെടുത്ത രേഖകള്‍ വിട്ടുകൊടുക്കണമെന്ന നിലപാട് അപക്വമാണ്. അതുകൊണ്ട് ഹര്‍ജി തള്ളണമെന്നും ഇഡി കോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ 55 പേര്‍ക്കെതിരേ തങ്ങള്‍ അന്വേഷണം പൂര്‍ത്തിയാക്കിയെന്നും ഇഡി വ്യക്തമാക്കി. ശരിയായ വഴിയിലാണ് അന്വേഷണമെങ്കില്‍ ഇക്കാര്യത്തില്‍ ക്രൈംബ്രാഞ്ചിനെ സഹായിക്കാന്‍ തങ്ങള്‍ തയാറാണെന്നും ഇഡി കോടതിയെ അറിയിച്ചു.