തിരുവനന്തപുരം : കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യ-നെതര്‍ലന്‍ഡ്സ് സന്നാഹമത്സരം മഴ മൂലം ഉപേക്ഷിച്ചു.
ടോസ് ഇടുന്നതിനു മുമ്പ് മഴയെത്തുകയായിരുന്നു. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ആദ്യ സന്നാഹമത്സരവും മഴ മൂലം ഉപേക്ഷിച്ചിരുന്നു.
ഈ മാസം എട്ടിന് ഓസ്ട്രേലിയയ്ക്കെതിരേ ചെന്നൈയിലാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം.