പാലക്കാട് : സിപിഎം പ്രവർത്തകനായ പഞ്ചായത്തംഗത്തെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് പൂക്കോട്ടുകാവ് പഞ്ചായത്ത് എട്ടാം വാർഡ് അംഗവുമായ കല്ലുവഴി താനായിക്കൽ ചെമ്മർകുഴിപറമ്പിൽ സിപി മോനിഷിനെ (29) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മോനിഷ് ബിബിഎ ബിരുദധാരിയാണ്. സാമ്പത്തിക ബാധ്യതയെ തുടർന്നു ജീവനൊടുക്കിയെന്നാണ് പ്രഥാമിക നിഗമനം. മോനിഷിന്റെ മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നാളെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.