കൊച്ചി: നെടുമ്പാശ്ശേരിയിൽ പഞ്ചായത്ത് വാർഡ് 14 (കൽപകനഗർ) എൽഡിഎഫ് സ്ഥാനാർത്ഥി അർച്ചന 98 വോട്ട് ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇതോടെ കോൺഗ്രസിന് ഭരണം നഷ്ടപ്പെട്ടു.യുഡിഎഫിലെ സ്വാതി ശിവനെയാണ് തോൽപ്പിച്ചത്.നീതു ജയേഷ് ആണ് ബിജെപി സ്ഥാനാർത്ഥി.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റായിരുന്ന കോൺഗ്രസിലെ സന്ധ്യാ നാരായണപിള്ള പ്രസിഡൻ്റുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.14-ാം വാർഡ് പിടിച്ചെടുത്തതോടെ എൽഡിഎഫിന് ഭുരിപക്ഷമായി.വൈസ് പ്രസിഡൻ്റ് രാജിവെച്ച ഒഴിവിൽ നടന്ന തെരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂടെ എൽഡിഎഫിലെ ശോഭാ ഭരതൻ വിജയിച്ചിരുന്നു. 19 അംഗ ഭരണസമിതിയിൽ എൽഡിഎഫ് 10– യുഡിഎഫ് 9 എന്നിങ്ങനെയായി കക്ഷിനില.