കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മൂലമറ്റം ത്രിവേണി സംഗമത്തിൽ രണ്ടുപേർ ഒഴുക്കിൽ പെട്ടു മരിച്ചു
May 30, 2023കോൺഗ്രസ് ഭരണ സമിതിയുടെ വായ്പ്പാ തട്ടിപ്പിനെതിരെ പരാതിപ്പെട്ട കർഷകൻ മരിച്ച നിലയിൽ
May 30, 2023
ന്യൂഡല്‍ഹി : ആം ആദ്മി സർക്കാരിനെതിരായ ഡല്‍ഹി ഓര്‍ഡിനന്‍സിനെ പിന്തുണക്കുമെന്ന് സിപിഎം. മറ്റ് പാര്‍ട്ടികളും പിന്തുണക്കണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭ്യര്‍ഥിച്ചു. എകെജി സെന്ററില്‍ യെച്ചൂരി കെജരിവാള്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. എട്ട് വര്‍ഷത്തെ പോരാട്ടത്തിന് ശേഷമാണ് സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടായതെന്ന് കെജരിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു.കേന്ദ്രം അത് ഓര്‍ഡിനന്‍സ് ഇറക്കി റദ്ദാക്കി. ഡല്‍ഹിയിലെ ജനങ്ങളെ അപമാനിക്കുന്ന നടപടിയായിരുന്നു അത്.പാര്‍ലമെന്റില്‍ ബില്‍ വരുമ്പോള്‍ തങ്ങള്‍ക്ക് പിന്തുണ തേടിയാണ് നേതാക്കളെ കാണുന്നത്-അദ്ദേഹം പറഞ്ഞു. ഇത് കെജരിവാളിന്റെ വിഷയമല്ല, രാജ്യത്തെ ജനങ്ങളുടെ വിഷയമാണ്. രാജ്യസഭയില്‍ എല്ലാ പാര്‍ട്ടികളും ഒന്നിച്ച് ഓര്‍ഡിനന്‍സിനെ എതിര്‍ത്ത് സന്ദേശം നല്‍കണം. സുപ്രീംകോടതിയേയും സമീപിക്കുമെന്നും കെജരിവാള്‍ പറഞ്ഞു |
|
|