തിരുവനന്തപുരം: സിപിഎമ്മിന്റെ പലസ്തീന് ഐക്യദാര്‍ഢ്യ ധര്‍ണ്ണ ഇന്ന് നടക്കും. ഡല്‍ഹി എകെജി ഭവനു മുന്നില്‍ പകല്‍ 12 മണി മുതലാണ് ധര്‍ണ്ണ. കേന്ദ്രക്കമ്മിറ്റി, പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ ധര്‍ണ്ണയില്‍ പങ്കെടുക്കും.
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യയില്‍ പ്രതിഷേധിച്ചും, ഗാസയിലെ കൂട്ടക്കൊലകള്‍ ഇസ്രയേല്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും സിപിഎം പലസ്തീന് ജനതയ്ക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചുമാണ് ധര്‍ണ. മുഖ്യമന്ത്രി പിണറായി വിജയനും ധര്‍ണയില്‍ പങ്കെടുക്കും.
ഗാസയിലെ ഇസ്രയേല്‍ അധിനിവേശത്തിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം സംഘടിപ്പിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തിട്ടുണ്ട്. ഡല്‍ഹിയില്‍ പാര്‍ട്ടി നടത്തുന്ന സത്യഗ്രഹത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സംസ്ഥാനവ്യാപകമായി പരിപാടികള്‍ സംഘടിപ്പിക്കാന്‍ മുഴുവന്‍ ഘടകങ്ങളും മുന്നോട്ടു വരണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.