കോഴിക്കോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിൽ സിപിഎം ജില്ലാ കമ്മിറ്റിയംഗത്തിനു സസ്പെൻഷൻ. മലപ്പുറം ജില്ലാ കമ്മി അംഗം വേലായുധൻ വള്ളിക്കുന്നിനെയാണ് സസ്പെൻഡ് ചെയ്തതത്.
വേലായുധൻ വള്ളിക്കുന്നിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെയാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അടിയന്തരയോഗം ചേർന്ന് നടപടി സ്വീകരിച്ചത്. അതുവരെ സംഭവം ശ്രദ്ധയിൽപെട്ടില്ലെന്നാണ് സിപിഎം മലപ്പുറം ജില്ലാ ഘടകം അറിയിച്ചിരുന്നത്.അതേസമയം സസ്പെൻഷൻ കാലാവധി വ്യക്തമാക്കിയിട്ടില്ല. വേലായുധൻ വള്ളിക്കുന്നിനെതിരെ പരപ്പനങ്ങാടി പോലീസാണ് കേസെടുത്തത്. കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.ബസ് യാത്രയ്ക്കിടെയാണ് ഇയാൾ ആൺകുട്ടിയോട് മോശമായി പെരുമാറിയത്. കേസ് നല്ലളം പോലീസിന് കൈമാറിയിരുന്നു. പോക്സോ നിയമത്തിലെ ഏഴ്, എട്ട് വകുപ്പുകളാണ് ഇദ്ദേഹത്തിനെതിരേ ചുമത്തിയിരിക്കുന്നത്. ദുർബലമായ വകുപ്പുകളാണ് ചുമത്തിയതെന്നും രാഷ്ട്രീയ സ്വാധീനമാണ് ഇതിന് കാരണമെന്നും ആരോപണം ഉയർന്നിട്ടുണ്ട്.