തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവി സി.പി.എം ഇഴകീറി പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജനങ്ങൾ നൽകിയ മുന്നറിയിപ്പ് പരിഗണിച്ച് തിരുത്തേണ്ടത് തിരുത്തും. ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ കേരളത്തിൽ മിക്കപ്പോഴും യു.ഡി.എഫിനാണ് മുൻതൂക്കം ലഭിക്കാറ്.1984നു ശേഷം ഒമ്പത് തവണയും യു.ഡി.എഫിനായിരുന്നു മുൻതൂക്കം. അതേസമയം, ഇപ്പോഴത്തെ തോൽവി ചെറുതായി കാണുന്നില്ല. മൂവാറ്റുപുഴയിലും നേമത്തും നേരത്തെ ബി.ജെ.പി ജയിച്ചിട്ടുണ്ട്. ബി.ജെ.പിയുടെ വിജയം ആവർത്തിക്കാതിരിക്കാനുള്ള രാഷ്ട്രീയ സാഹചര്യം എൽ.ഡി.എഫ് ഒരുക്കുമെന്നും എം.വി. ഗോവിന്ദൻ വ്യകതമാക്കി. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.