തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വെള്ളിയാഴ്ച ചേരും. യോഗത്തില്‍ നവകേരള സദസ് യാത്ര വിലയിരുത്തും. നവകേരള സദസ് വന്‍ വിജയമായെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.പരാതികള്‍ പരിഹരിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ സിപിഎം സെക്രട്ടറിയേറ്റ് സര്‍ക്കാരിന് നിര്‍ദേശം നല്‍കും. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളും ഇന്ന് നടക്കും.
കെ.ബി. ഗണേഷ് കുമാറിന് സിനിമാ വകുപ്പ് കൂടി നല്കുന്ന കാര്യവും സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യാന്‍ സാധ്യതയുണ്ട്. സംസ്ഥാന മന്ത്രിസഭയിലെ പുതിയ അംഗങ്ങളായി കെ.ബി.ഗണേഷ്കുമാറും രാമചന്ദ്രന് കടന്നപ്പള്ളിയും വൈകുന്നേരം നാലിന് സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് സത്യവാചകം ചൊല്ലിക്കൊടുക്കും. എല്‍ഡിഎഫിലെ മുന്‍ധാരണ പ്രകാരമാണ് രണ്ടര വര്‍ഷത്തിനു ശേഷമുള്ള മന്ത്രിസഭയിലെ അഴിച്ചുപണി. ഗണേഷിന് ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പുമാണ് ലഭിക്കുക.