തിരുവനന്തപുരം: സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റും തുടര്‍ന്നുള്ള രണ്ടു ദിവസം സംസ്ഥാന സമിതിയും ചേരും. നവകേരള സദസ് അവലോകനവും ലോക്സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.
നവകേരള സദസ് സംസ്ഥാനത്തെ മണ്ഡലങ്ങളിലുണ്ടാക്കിയ മുന്നേറ്റങ്ങള്‍ യോഗം വിലയിരുത്തും. എല്ലാമണ്ഡലങ്ങളിലും ബൂത്തുതലംവരെയുള്ള പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്താന്‍ കഴിഞ്ഞുവെന്നാണ് നവകേരള സദസിനുശേഷം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പ്രാഥമികമായി വിലയിരുത്തിയത്.
നിയമസഭ സമ്മേളനത്തില്‍ നയപ്രഖ്യാപനം വരാനിരിക്കെ ഗവര്‍ണര്‍- സര്‍ക്കാര്‍ പോരില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികളും യോഗത്തില്‍ ചര്‍ച്ചയാകും. ഈ മാസം അവസാനം തിരുവനന്തപുരത്ത് ചേരുന്ന പൊളിറ്റ് ബ്യൂറോ, കേന്ദ്രക്കമ്മിറ്റി യോഗങ്ങളുടെ ഒരുക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.