തിരുവനന്തപുരം: സിപിഎം സംസ്ഥാനസമിതി യോഗം ഞായറാഴ്ച ആരംഭിക്കും. രണ്ടുദിവസം നീണ്ടുനിൽക്കുന്ന യോഗത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ് തന്നെയാകും പ്രധാന ചർച്ച.കേന്ദ്രകമ്മിറ്റി യോഗത്തിന്റെ റിപ്പോർട്ടിംഗും യോഗത്തിന്റെ അജണ്ടയിലുണ്ട്. ഇടതുമുന്നണിയിൽ സീറ്റുവിഭജന ചർച്ചകൾ പൂർത്തിയായ സാഹചര്യത്തിൽ സ്ഥാനാർഥികളുടെ സാധ്യതാപട്ടിക യോഗം ചർച്ചചെയ്യും.
വീണാവിജയനെതിരായ എസ്എഫ്ഐഒ അന്വേഷണം അടക്കമുള്ള സാഹചര്യങ്ങൾ യോഗത്തിൽ ചർച്ചയാകാനാണ് സാധ്യത. സിപിഐ സംസ്ഥാനകൗണ്‍സിൽ യോഗവും ഇന്ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്. സ്ഥാനാർഥിനിർണയം തന്നെയായിരിക്കും സിപിഐയുടെയും പ്രധാന ചർച്ചാവിഷയം.