തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനം. മുഖ്യമന്ത്രിയെ കൂടാതെ മറ്റ് ചില അധികാര കേന്ദ്രങ്ങൾ പൊലീസിനെ നിയന്ത്രിക്കുകയാണെന്നും സർക്കാരിനെ വികൃതമാക്കുന്ന നടപടികളാണ് പൊലീസിൽ നിന്നുണ്ടായതെന്നും വിമർശനമുണ്ടായി.
സംസ്ഥാനത്ത് ഗുണ്ടകളെ അടിച്ചമര്‍ത്തുന്നതില്‍ പൊലീസിനു വീഴ്ച പറ്റിയെന്ന് ചില അംഗങ്ങള്‍ വിമര്‍ശിച്ചു. തൃശൂര്‍ പൂരത്തിലെ പൊലീസ് ഇടപെടല്‍ സുരേഷ് ഗോപിയെ സഹായിക്കാനായിരുന്നുവെന്ന വിമര്‍ശനവും ഉയര്‍ന്നു. സ്ത്രീ സുരക്ഷാ വിഷയത്തിലും പൊലീസ് പരാജയമാണെന്ന കുറ്റപ്പെടുത്തലുണ്ടായി. ലോക്സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ പാളിച്ചയുണ്ടായെന്നും കെ.കെ. ശൈലജയെ ഡൽഹിക്ക് വിടരുതെന്ന ചിന്തയാണ് പാർട്ടി വോട്ടുകൾ നഷ്ടമാക്കിയതെന്നും ഇടുക്കി, എറണാകുളം, തൃശൂർ കമ്മിറ്റികൾ വിമർശനമുന്നയിച്ചു.കെ.കെ. ശൈലജയെ മുഖ്യമന്ത്രിയായി കാണാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും സംസ്ഥാനകമ്മിറ്റിയിൽ അഭിപ്രായമുയർന്നു. വിമർശനങ്ങളോട് മുഖ്യമന്ത്രി മൗനം പാലിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ധനവകുപ്പിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സാമൂഹ്യക്ഷേമ പെന്ഷന് ഉള്‍പ്പെടെ നല്കുന്നതില് ജാഗ്രത കാണിക്കാതിരുന്നതാണ് തിരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചതെന്ന ആക്ഷേപമാണുണ്ടായത്. ഇതോടെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഇടപെടല്‍ നടത്താനാണ് പാര്‍ട്ടിയുടെ തീരുമാനം. പാര്‍ട്ടി പരിപാടി അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് സര്‍ക്കാരിനോട് സംസ്ഥാന സമിതി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ മുന്‍ഗണനാക്രമം അടുത്ത സമിതി നിശ്ചയിക്കും. സാമൂഹ്യക്ഷേമ പെന്‍ഷനും ക്ഷേമപെന്‍ഷനും നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ മുന്‍ഗണനയോടെ പരിഗണിച്ചില്ല എന്ന വിമര്‍ശനം അംഗങ്ങള്‍ ഉന്നയിച്ചിരുന്നു ഈ സാഹചര്യത്തിലാണ് പ്രവര്‍ത്തനങ്ങളുടെ മുന്‍ഗണന ക്രമീകരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്.