തിരുവനന്തപുരം : ഹൈന്ദവരുടെ ആരാധനാമൂർത്തിയായ ഗണപതിയെക്കുറിച്ചു നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ നടത്തിയ പ്രസ്താവനയെ ചൊല്ലിയുള്ള വിവാദം അനാവശ്യമെന്ന് സിപിഎം. ഇതിനെ രാഷ്ട്രീയമായി പ്രതിരോധിക്കുമെന്നും സിപിഎം നേതൃത്വം അറിയിച്ചു. സംഘപരിവാർ ഗൂഢാലോചനയിൽ എൻഎസ്എസ് നേതൃത്വം വീണെന്നാണ് സംശയം. എന്‍എസ്എസിന്റെ നാമജപ യാത്ര ശബരിമല പ്രതിഷേധത്തിന്റെ അന്തരീക്ഷം ഒരുക്കാനുള്ള ബോധപൂർവശ്രമമാണ്. ശാസ്ത്രത്തെ മിത്തുമായി ബന്ധിപ്പിക്കുന്ന കാര്യം മാത്രമാണ് ഷംസീർ പറഞ്ഞതെന്നുമാണ് സിപിഎം വിലയിരുത്തിയത്.