തിരുവന്തപുരം: സി.പി.എം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന് തിരുവനന്തപുരത്ത് നടക്കും. വൈകിട്ട് പുത്തിരിക്കണ്ടം മൈതാനിയിൽ നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും . നഗരത്തിലെ 9 ഇടങ്ങളിൽ നിന്നുള്ള റാലി അഞ്ചുമണിയോടുകൂടി ആരംഭിച്ച് പുത്തിരിക്കണ്ടത്ത് സമാപിക്കും . സമസ്ത അടക്കമുള്ള സാമുദായിക സംഘടനകളുടെ പ്രതിനിധികളും സാംസ്കാരിക രംഗത്തെ വിവിധ പ്രവർത്തകരും പരിപാടിയുടെ ഭാഗമാകും . കോഴിക്കോട്ടെ പരിപാടിയിൽ പങ്കെടുക്കാത്തതിനെത്തുടർന്ന് ലീഗ് പ്രതിനിധികളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല.