തിരുവനന്തപുരം : പത്തുരൂപ നിരക്കിൽ നഗര സർവീസ് നടത്തുന്ന ഇലക്ട്രോണിക് ബസുകൾക്കെതിരായ ഗതാഗത മന്ത്രിയുടെ നയത്തിനെതിരെ തലസ്ഥാനത്തെ സിപിഎം എം.എൽ.എ . തിരുവനന്തപുരത്തെ സോളാർ നഗരമാക്കാനും മലിനീകരണം കുറയ്ക്കാനും ഉള്ള നയത്തിന്റെ ഭാഗമായി ഇറക്കിയ ഇ ബസുകൾ ലാഭകരമാക്കി മാറ്റാനും കൃത്യമായി മെയിന്റനൻസ് ചെയ്യാനും ksrtc ശ്രമിക്കണമെന്നാണ് വികെ പ്രശാന്ത് എം.എൽ.എയുടെ കുറിപ്പ്. ഇ ബസുകൾ നഗരവാസികൾ ഇതിനോടകം സ്വീകരിച്ചു കഴിഞ്ഞതായും വട്ടിയൂർക്കാവ് എം.എൽ.എയും മുൻ മേയറുമായ പ്രശാന്ത് പറയുന്നു.
തിരുവനന്തപുരം നഗരത്തില്‍ നടപ്പാക്കിയ സിറ്റി സര്‍ക്കുലര്‍ ഇ- ബസുകള്‍ ലാഭകരമല്ലെന്നും ആളില്ലാതെ ഓടുന്ന ബസ് റൂട്ടുകള്‍ പുനഃക്രമീകരിക്കുമെന്നും കെ ബി ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇനി ഇ- ബസുകള്‍ വാങ്ങില്ലെന്നും തൊഴിലാളി സംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോടാണ് ഗണേഷ് കുമാര്‍ പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് ഗണേഷ് കുമാറിന്റെ പ്രസ്താവനയ്ക്കെതിരെ വി കെ പ്രശാന്ത് രംഗത്തുവന്നത്.
പ്രശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പ്
തിരുവനന്തപുരം സോളാർ നഗരമാക്കാനും, ഇലക്ട്രിക് ബസുകൾ ഭൂരിഭാഗമാക്കി മലിനീകരണം കുറയ്ക്കാനും നയപരമായി തീരുമാനിച്ച് നിരത്തിലിറക്കിയ ഇലക്ട്രിക് ബസുകൾ നഗരവാസികൾ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. ഇതിനെ ലാഭകരമാക്കാനും , കൃത്യമായ മെയിന്റനൻസ് സംവിധാനം ഒരുക്കുകയുമാണ് KSRTC ചെയ്യേണ്ടത് ….