കണ്ണൂർ : കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശനത്തിന് സിപിഐഎം നേതാക്കൾ. ബിജെപി പ്രവർത്തകൻ വടക്കുമ്പാട് നിഖിലിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ശ്രീജിത്തിന്റെ ഗൃഹപ്രവേശനത്തിനാണ് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, പി. ജയരാജൻ ഉൾപ്പെടെയുള്ളനേതാക്കളെത്തിയത്.
ടി.പി വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫി, ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് ശ്രീജിത്ത്.
2008 മാർച്ച് അഞ്ചിനാണു വടക്കുമ്പാട്ട് വച്ച് നിഖിലിനെ സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്.