പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ വാക്കേറ്റവും കൈയാങ്കളിയും. ഇടത് സ്ഥാനാര്‍ഥി തോമസ് ഐസക്കിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം വിലയിരുത്താൻ ചേർന്ന യോഗമാണ് സംഘർഷത്തിൽ കലാശിച്ചത്.
തെരഞ്ഞെടുപ്പ് പ്രവർത്തനം പോരെന്ന് വിമർശനം ഉയർന്നതിന് പിന്നാലെയാണ് യോഗത്തില്‍ രൂക്ഷമായ തർക്കം ഉണ്ടായത്. പത്മകുമാർ , ഹർഷകുമാർ എന്നീ രണ്ട് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളാണ് നേർക്കുനേർ പോരടിച്ചത്. ആദ്യ ഘട്ടത്തിൽ ഐസക്കിന്റെ പ്രവർത്തനത്തിലുണ്ടായ ഉണർവ് ഇപ്പോൾ കാണുന്നില്ലെന്ന വിമർശനമാണ് പത്മകുമാർ ഉയർത്തിയത്.ഇതിൽ മുതിർന്ന നേതാവ് സിപിഎം നേതൃത്വത്തെ രാജി വയ്ക്കുന്നതായി അറിയിച്ചതായി സൂചനയുണ്ട്.