ഇടുക്കി: ഗവര്‍ണറെ അധിക്ഷേപിച്ച് മുന്‍മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ എംഎം.മണി. ഭൂനിയമ ഭേദഗതിയില്‍ ഒപ്പുവയ്ക്കാത്ത ഗവര്‍ണര്‍ നാറിയാണെന്നായിരുന്നു പരാമര്‍ശം.ഗവര്‍ണറെ തൊടുപുഴയിലേക്ക് വ്യാപാരികള്‍ ക്ഷണിച്ചതിലും എം.എം.മണി പ്രതിഷേധമറിയിച്ചു.
നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാത്ത ഗവര്‍ണറെ വ്യാപാരികള്‍ സ്വീകരിക്കുന്നത് ശുദ്ധ മര്യാദകേടാണ്.ഇടുക്കി ജില്ലയില്‍ പ്രവേശിക്കുന്നത് പെറപ്പ് പണിയാണെന്നും ഗവര്‍ണര്‍ക്ക് വ്യാപാരികള്‍ പൊന്നുകൊണ്ട് പുളിശേരി വച്ച് കൊടുക്കുന്നത് അംഗീകരിക്കാനാകില്ലെന്നും എം.എം.മണി പറഞ്ഞു. ഗവര്‍ണറെ ക്ഷണിച്ച തീരുമാനം വ്യാപാരി വ്യവസായികള്‍ പിന്‍വലിക്കണം. ഒമ്പതാം തീയതി ഇടതുപക്ഷത്തിന്റെ രാജ്ഭവന് മാര്‍ച്ച് നടക്കാനിരിക്കെ ഗവര്‍ണറെ തൊടുപുഴയിലേക്ക് ക്ഷണിച്ചത് ശരിയായില്ലെന്നും എം.എം.മണി കൂട്ടിച്ചേര്‍ത്തു.