ആലപ്പുഴ: എംടി വാസുദേവന്‍ നായര്‍ എന്തോ പറഞ്ഞപ്പോള്‍ ചിലര്‍ക്കൊക്കെ ഭയങ്കര ഇളക്കമെന്ന് മുന്‍ മന്ത്രി ജി സുധാകരന്. എംടി പറഞ്ഞപ്പോള്‍ മാത്രം ഉള്‍വിളിയുണ്ടായി സംസാരിക്കുന്ന സാഹിത്യകാരന്മാര് ഭീരുക്കളാണെന്നും ഇത് ഏറ്റുപറഞ്ഞ് സാഹിത്യകാരന്മാര് ഷോ കാണിക്കുകായാണെന്നും ജി സുധാകരന് പറഞ്ഞു.ഇന്നുരാവിലെ ആലപ്പുഴ ടൗണിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കവേയാണ് സുധാകരന്റെ വിമർശനം.
ഭരണം കൊണ്ട് മാത്രം ഒരു പ്രശ്നവും തീരില്ല, സമരവും വേണം. ഭരണവും സമരവും എന്തെന്ന് പഠിപ്പിക്കാൻ എം.ടി വരേണ്ടതില്ല. എംടി പറഞ്ഞതിന് പിന്നാലെ കേരളത്തിലെ സാഹിത്യകാരന്മാര് ഓരോരുത്തരുമായി പറഞ്ഞുതുടങ്ങുകയാണ്. ഇവരൊന്നും ഇതുവരെ എന്തേ മിണ്ടാതിരുന്നത്. അതുതന്നെ ഭീരുത്വമാണ്. ഇപ്പോള്‍ പറയുന്നത് ഷോയാണ്. ആത്മാര്‍ഥതയില്ലാതെ പറയുകയാണ്. പക്ഷേ അത് ഏറ്റുപറയാത്ത ഒരാളുണ്ട്, ടി. പത്മനാഭന്. അദ്ദേഹം മാത്രം പ്രതികരിച്ചില്ല.
എംടി അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞത് നല്ല കാര്യം. ഭരണം കൊണ്ടുമാത്രം ജനകീയ പ്രശ്നങ്ങള്‍ തീരില്ല എന്നാണ് ഇഎംഎസ് പറഞ്ഞതിന്റെ അര്‍ഥം. അത് മാര്‍ക്സിസം ആണ്. പഠിച്ചവര്‍ക്കേ അറിയൂ. വായിച്ചു പഠിക്കണം. എംടി പറഞ്ഞത് ഒരാളെ പറ്റിയാണോ പലരെ കുറിച്ചാണോ എന്ന് പല തര്‍ക്കമുണ്ട്. മന്ത്രിമാരിലും വ്യത്യസ്ത അഭിപ്രായമാണ്. ഉണ്ടെങ്കില്‍ പരിശോധിക്കണമെന്നു പറയേണ്ട കാര്യമില്ല. എംടി ജനങ്ങളോടാണ് പറഞ്ഞത്. ഉടനെ കേരളത്തില്‍ എന്തോ ഒരു ആറ്റംബോംബ് വീണു എന്ന നിലയില്‍ ചര്‍ച്ച ചെയ്യുന്നത് അപക്വമാണ്.ഞാന്‍ പറയുന്നതെല്ലാം പാര്‍ട്ടി നയമാണ്. അതാണ് ഭരണവും സമരവും എന്ന് ഇഎംഎസ് പറഞ്ഞത്. അത് ഒരു കാലത്തും കാലഹരണപ്പെട്ടിട്ടില്ലെന്ന് സുധാകരന് പറഞ്ഞു.
‘താൻ പറയുന്നത് അച്ചടക്ക ലംഘനമല്ല, പാർട്ടി നയങ്ങളാണ്. ആലപ്പുഴ ജില്ലയിൽ വി.എസ് കഴിഞ്ഞാൽ പാർട്ടി അംഗത്വത്തിൽ സീനിയർ താനാണ്. 60 വർഷമായി തനിക്ക് പാർട്ടി അംഗത്വമുണ്ട്’. വി എസിന് 85 വർഷമായി അംഗത്വമുണ്ടെന്നും സുധാകരന് പറഞ്ഞു. കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലില്‍ മുഖ്യമന്ത്രിയെ വേദിയിലിരുത്തിയായിരുന്നു എംടിയുടെ രാഷ്ട്രീയ വിമര്‍ശനം. അധികാരമെന്നാല്‍ ആധിപത്യമോ സര്‍വാധിപത്യമോ ആയി മാറിയെന്നും ജനസേവനത്തിനുള്ള അവസരമെന്ന സിദ്ധാന്തത്തെ കുഴിച്ചുവെട്ടിമൂടിയെന്നും അദ്ദേഹം വിമര്‍ശിച്ചു. ആള്‍ക്കൂട്ടത്തെ ആരാധകരായും പടയാളികളായും മാറ്റാമെന്നും തെറ്റു പറ്റിയാല്‍ അത് സമ്മതിക്കുന്ന പതിവ് ഒരു മഹാരഥനും ഇവിടെയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
എം.ടിയുടെ പ്രസംഗം വലിയ ചർച്ചയായതിനു ശേഷം ആദ്യമായാണ് സിപിഎമ്മിന്റെ ഒരു മുതിർന്ന നേതാവ് അദ്ദേഹത്തിനെതിരേ പരസ്യമായി പ്രതികരിച്ചിരിക്കുന്നത്. ‘