തിരുവനന്തപുരം: പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ച ചര്‍ച്ച ചെയ്തോ എന്ന കാര്യത്തില്‍ പ്രതികരിക്കാന്‍ കൂട്ടാക്കാതെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്. രാവിലെ 10 മണിയോടെ ആരംഭിച്ച സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൈകൂപ്പി ഒന്നും മിണ്ടാതെയായിരുന്നു ഇ.പി. ജയരാജന്റെ മടക്കം
മാധ്യമങ്ങള്‍ കാത്തുനിന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ച യോഗത്തില്‍ ചര്‍ച്ചയായോ എന്ന ചോദിച്ചെങ്കിലൂം ഒന്നും പ്രതികരിക്കാതെ കാറില്‍ കയറി മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൈകൂപ്പി മടങ്ങുകയായിരുന്നു. രാവിലെ 10 മണിയോടുകൂടിയാണ് തിരുവനന്തപുരത്തെ എകെജി സെന്ററില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തുടങ്ങിയത്. തിരഞ്ഞെടുപ്പ് അവലോകനമായിരുന്നു പ്രധാന അജണ്ട. യോഗത്തില്‍ ഇ പി ജയരാജന്റെ തുറന്നുപറച്ചില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചര്‍ച്ച ചെയ്യുമെന്നായിരുന്നു വിവരം.
ഇന്ന് പുലര്‍ച്ചെയാണ് സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇ പി ജയരാജന് വിമാനം കയറിയത്. തിരുവനന്തപുരത്ത് എത്തിയ ഇ പി ജയരാജന് മാധ്യമങ്ങളെ കണ്ടിരുന്നു. ബിജെപി നേതാവ് ശോഭാസുരേന്ദ്രന് പറയുന്നതുപോലെ ഒരിക്കലും കൂടിക്കാഴ്ച ഉണ്ടായില്ലെന്നും തനിക്കെതിരായ ആരോപണങ്ങള്‍ ആസൂത്രി പദ്ധതിയുടെ ഭാഗമാണ്. മാധ്യമങ്ങള്‍ നിഷ്പക്ഷമായി ഇക്കാര്യം അന്വേഷിക്കണമെന്നും ഇ പി ജയരാജന് ആവര്‍ത്തിച്ചു.

Related posts
മന്ത്രി വി. ശിവൻകുട്ടിയുമായി ആശാ വർക്കേഴ്സ് നാളെ ചർച്ച നടത്തും
Read more
ജോലി സമ്മര്‍ദം : കാക്കനാട് യുവാവ് ഫ്ളാറ്റില്‍ നിന്നും ചാടി ജീവനൊടുക്കി
Read more
കരുവന്നൂർ കേസ് : കെ. രാധാകൃഷ്ണൻ എംപി ചൊവ്വാഴ്ച ഇഡിക്കു മുന്നില്‍ ഹാജരാകും
Read more
കൊല്ലത്ത് ദേവസ്വംബോർഡ് ക്ഷേത്രോത്സവത്തിലെ ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം
Read more