തൃശൂര്‍: കരുവന്നൂര്‍ ബാങ്കിന്റെ പേരില്‍ ഇ.ഡി സിപിഎമ്മിനെ വേട്ടയാടുന്നുവെന്ന് കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ കണ്ണന്. സിപിഎമ്മിന്റെ കൈകള്‍ ശുദ്ധമാണ്. സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകളില്ല. എന്തും ചെയ്യാന്‍ മടിക്കാത്തവര്‍ അധികാരത്തില്‍ വന്നാല്‍ ഇതിലപ്പുറവും നടക്കും. ചെയ്യുന്നതിന്റെ ദോഷം അതിനു പിന്നിലുള്ളവര്‍ തന്നെ അനുഭവിക്കും. അറസ്റ്റിനെ ഭയപ്പെടുന്നില്ല. അറസ്റ്റ് വന്നാല്‍ നേരിടുമെന്നും കണ്ണന് തൃശൂരില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
കെവൈസി ഇല്ലാത്ത ഒരു അക്കൗണ്ടും താന്‍ കൈകാര്യം ചെയ്യുന്ന ഇടങ്ങളിലില്ല. പാര്‍ട്ടി തുറന്ന പുസ്തകമാണ്. ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ല. സിപിഎമ്മിനെ കോണ്‍ഗ്രസും വേട്ടയാടുന്നുണ്ട്. ഇന്ത്യ മുന്നണിയുടെ ഭാഗമായ കോണ്‍ഗ്രസ് കേരളത്തില്‍ ഇ.ഡിയെ എതിര്‍ക്കുകയാണ് വേണ്ടത്.ബിജെപിക്ക് ആക്രാന്തം കൊണ്ട് എന്താണ് ചെയ്യുന്നത് എന്നുപോലും അറിയില്ല. ഇലക്ടറല്‍ ബോണ്ടിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ കള്ളപ്പണം കൈവശം വച്ചിരിക്കുന്നവരാണ് ബിജെപി. സിപിഎം ഒരു ഇലക്ടറല്‍ ബോണ്ടും സ്വീകരിച്ചിട്ടില്ല. എന്താണ് ചെയ്യുന്നതെന്ന് ബിജെപിക്ക് പോലും അറിയില്ല. പാര്‍ട്ടിയുടെ അക്കൗണ്ട് എല്ലാം ഓഡിറ്റ് ചെയ്യുന്നതാണ്. തിരഞ്ഞെടുപ്പ് കമ്മീഷന് ഓഡിറ്റ് റിപ്പോര്‍ട്ട് കൊടുക്കുന്നതാണെന്നാണ് തന്റെ അറിവെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി നേതൃമാറ്റം, പുനഃസംഘടന നേതാക്കളോട് അഭിപ്രായം തേടി എഐസിസി
Read more