ആലപ്പുഴ: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദത്തിൽ നിഖിൽ തോമസിനെ തള്ളി സി പി എം. നിഖിൽ തോമസ് പാർട്ടിയോട് ചെയ്തത് വലിയ ചതിയാണെന്ന് കായംകുളം ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ പറഞ്ഞു. യുവാവിനെതിരെ അന്വേഷണമുണ്ടോകുമെന്നും ഇയാളെ ഏതെങ്കിലും പാർട്ടി പ്രവർത്തകർ ബോധപൂർവം സഹായിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പാർട്ടി അഭിമുഖികരിക്കുന്ന പ്രശ്നം ചെറുതല്ലെന്നും നിഖിൽ പാർട്ടിയെ ചതിക്കുകയായിരുന്നുവെന്നും അരവിന്ദാക്ഷൻ പറഞ്ഞു.നിഖിലിനെ ബോധപൂർവം ആരെങ്കിലും സഹായിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കും. നിഖിൽ പാർട്ടി അംഗമാണെന്നും വിഷയം ജില്ലാ കമ്മിറ്റി ചർച്ച ചെയ്യുമെന്നും അരവിന്ദാക്ഷൻ പറഞ്ഞു. കോളജില്‍ പ്രവേശനം നേടണമെന്നാവശ്യപ്പെട്ട് നിഖില്‍ സമീപിച്ചിരുന്നതായും ഇങ്ങനെ ചതിക്കുന്നവരോട് പാര്‍ട്ടി ഒരു തരത്തിലും വീട്ടുവീഴ്ച ചെയ്യില്ലെന്നും ഏതെങ്കിലും ഒരുതരത്തില്‍ ഒരാള്‍ ഇങ്ങനെ വ്യാജസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാല്‍ പാര്‍ട്ടിക്ക് എന്തുചെയ്യാനാവുമെന്നും അദ്ദേഹം ചോദിച്ചു.അതേസമയം, വിവാദങ്ങളിൽ സിപിഎം നേതൃത്വത്തിന് അതൃപ്തിയുള്ളതിനാൽ സംഘടനയുടെ പ്രവർത്തനം നിരീക്ഷിക്കാൻ ജില്ലാ ഘടകങ്ങൾക്ക് നിർദേശം നൽകിയിരിക്കുകയാണ്.
അതേസമയം, വിഷയത്തില്‍ എംകോം വിദ്യാര്‍ഥി നിഖില്‍ തോമസിനെ സസ്പെന്‍ഡ് ചെയ്തതായി കായംകുളം എംഎസ്എം കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. വിഷയം അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചു. രണ്ട് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. അതേസമയം, കലിംഗ യൂണിവേഴ്സിറ്റി നിഖിൽ തോമസിനെതിരെ പരാതി നൽകാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിനുവേണ്ടി വിലാസമടക്കമുള്ള രേഖകൾ സർവകലാശാല ലീഗൽ സെൽ ശേഖരിക്കുന്നുണ്ട്.സിൻഡിക്കേറ്റംഗമായ ആലപ്പുഴയിലെ സി പി എം നേതാവാണ് നിഖിലിന് പ്രവേശനം നൽകാൻ കോളേജിൽ ശുപാർശ ചെയ്തതെന്നാണ് വിവരം. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ കെ എച്ച് ബാബുരാജിനെതിരെയാണ് കെ എസ് യുവിന്റെ ആരോപണം.