കണ്ണൂർ:സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം മനു തോമസിനെ പാർട്ടി പാർട്ടി അംഗത്വത്തിൽ നിന്നു പുറത്താക്കി. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മനു തോമസിനെതിരെ പരാതി ഉയർന്നിരുന്നുവെന്നാണ് പാർട്ടി വിശദീകരിക്കുന്നത്.2023 മുതൽ മനു തോമസ് മെമ്പർഷിപ്പ് പുതുക്കിയിരുന്നില്ല.ഒരു വർഷമായി പാർട്ടി പരിപാടികളിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു. എന്നാൽ ഇതുവരെ മനു തോമസിനെതിരെ നടപടി എടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് മനു തോമസിനെ പുറത്താക്കാൻ തീരുമാനം എടുത്തത്. DYFI മുൻ കണ്ണൂർ ജില്ലാ പ്രസിഡൻ്റും തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്നു മനു തോമസ്.