തിരുവനന്തപുരം: കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് ഇന്ന് 60 വയസ്സ്. ഇന്നേക്ക് 60 വർഷം മുൻപാണ് ഡൽഹിയിൽ നടന്ന അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കൗൺസിൽ യോഗത്തിൽ നിന്ന് 32 പേർ ഇറങ്ങിപ്പോയത്. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിൽ നിന്ന് ഇറങ്ങിപ്പോന്ന അവർ പിന്നീട് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് – സിപിഎം രൂപീകരിച്ചു. എന്നാൽ പിളർന്ന ദിവസത്തെ പാർട്ടി ആഘോഷ ദിനമാക്കുന്നില്ല; യഥാർഥ കമ്യൂണിസ്റ്റ് പാർട്ടിക്കായി ആഹ്വാനമുണ്ടായ 1964 ജൂലൈയിലെ തെനാലി സമ്മേളനവുമല്ല, അതേ വർഷം ഒക്ടോബർ – നവംബറിൽ നടന്ന പാർട്ടി കോൺഗ്രസിനെയാണു രൂപീകരണ വാർഷികത്തിന് സിപിഎം അടിസ്ഥാനമാക്കുന്നത്.