ന്യൂഡൽഹി: ജമ്മുകാശ്മീരിൽ വോട്ടെണ്ണൽ തുടങ്ങി മണിക്കൂറുകൾ പിന്നിടുമ്പോൾ ലീഡ് നിലനിർത്തി സിപിഎം സ്ഥാനാർഥി യൂസഫ് തരിഗാമി. ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി കുൽഗാമിൽ മത്സരിച്ച സിപിഎം സ്ഥാനാർഥി മുഹമ്മദ് യൂസഫ് തരിഗാമി 1995 വോട്ടുകൾക്ക് മുന്നിലാണ്.1996, 2002, 2008, 2014 തെരഞ്ഞെടുപ്പുകലിൽ കുൽഗാമിൽ തുടർച്ചയായി നാല് തവണ വിജയിച്ചിട്ടുള്ളത് തരിഗാമിയാണ്.
അഞ്ചാം ജയം തേടിയാണ് ഇത്തവണ ഇറങ്ങിയത്. 75കാരനായ തരിഗാമി സിപിഎം കേന്ദ്ര കമ്മിറ്റി അംഗമാണ്.ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ 2019ൽ മാസങ്ങളോളം തരിഗാമിയെ വീട്ടുതടങ്കലിലാക്കിയിരുന്നു.വോട്ടെണ്ണൽ മൂന്നു മണിക്കൂർ പിന്നിട്ടപ്പോൾ ഇന്ത്യാ സഖ്യം 49 സീറ്റിൽ മുന്നിലാണ്. ബിജെപി 25 സീറ്റിലും പിഡിപി അഞ്ചു സീറ്റിലും മറ്റുള്ളവർ ഒമ്പതു സീറ്റിലും ലീഡു ചെയ്യുകയാണ്.