ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ ‘ഇന്‍ഡ്യ’ സഖ്യത്തില്‍ നിന്ന് സിപിഐ പിന്മാറി. കോണ്‍ഗ്രസ് – ജെഎംഎം-ആര്‍ജെഡി സഖ്യം ചര്‍ച്ചയ്ക്ക് വിളിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. 14 ലോക്സഭ സീറ്റുകളില്‍ 8 സീറ്റുകളില്‍ സിപിഐ ഒറ്റയ്ക്ക് മത്സരിക്കും. ഇക്കാര്യം സി.പി.ഐ ജാര്‍ഖണ്ഡ് സംസ്ഥാന സെക്രട്ടറി മഹേന്ദ്ര പതക് അറിയിച്ചു.
പ്രതിപക്ഷ സഖ്യം സീറ്റ് വിഭജനം വൈകിപ്പിക്കുന്നതിനാലാണ് ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് മഹേന്ദ്ര പതക് അറിയിച്ചു. സ്ഥാനാര്‍ത്ഥികളെ മാര്‍ച്ച് 16 ന് പ്രഖ്യാപിക്കും. അതേസമയം, സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ ദേശീയ തലത്തില്‍ നടന്നുവരികയാണെന്നും സി.പി.ഐ സംസ്ഥാന ഘടകം സഖ്യത്തില്‍ നിന്നും പിന്നോട്ടു പോകുന്നത് മനസിലാക്കാനാവുന്നില്ലെന്നും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച വക്താവ് മനോജ് പാണ്ഡെ പ്രതികരിച്ചു.