ന്യൂഡൽഹി : കേന്ദ്രത്തിന്റെ അവഗണനക്കെതിരെ കേരളം നടത്തുന്ന സമരം ചരിത്രത്തില്‍ സ്ഥാനം പിടിക്കുമെന്ന് ബിനോയ് വിശ്വം എം പി. സമരത്തിനായി എല്ലാവരും ഒറ്റക്കെട്ടായി എത്തിയിരിക്കുകയാണ്. ഇത് കേരളത്തിന്റെ മാത്രം സമരമല്ലെന്നും, കേരളത്തോട് കേന്ദ്രം കാണിക്കുന്ന എല്ലാ മേഖലകളിലുമുള്ള അവഗണന നോക്കി നില്ക്കാന് കഴിയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ അവഗണനക്കെതിരെ കേരളം ദില്ലിയിലെ ജന്തര്‍ മന്തറില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.മോദി ഗവണ്മെന്റ് അധികാരം കൈക്കലാക്കാനുള്ള ശ്രമത്തില്‍ സാധാരണ ജനങ്ങളെ കേള്‍ക്കാന്‍ തയാറാകുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.ഈ സമരത്തിലൂടെ കേരളത്തിന്റെ ശബ്ദം ലോകം കേള്‍ക്കുകയും ഇന്ത്യ കാണുകയുമാണ്. പുത്തന്‍ കേരളത്തിന്റെ സൃഷ്ടിയിലൂടെ ഇന്ത്യ മുമ്പോട്ട് പോകും- ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.